
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്‌നേഹയാനം പദ്ധതിപ്രകാരം നല്‍കുന്ന ഇ- ഓട്ടോയുടെ താക്കോല്‍ദാനം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ കലക്ടറേറ്റില്‍ നിര്‍വഹിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മൈനാഗപ്പള്ളി സ്വദേശിനി ആര്‍ സുനി, മാരാരിത്തോട്ടം സ്വദേശിനി സരിതകുമാരി എന്നിവര്‍ക്കാണ് ഓട്ടോകള്‍ കൈമാറിയത്. മൂന്നര ലക്ഷം രൂപയാണ് ഒരു ഇ-ഓട്ടോയുടെ നിരക്ക്.

എസ് എന്‍ എ സി മുന്‍ ചെയര്‍മാനും ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനറുമായ ഡി ജേക്കബ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






