കൊച്ചി:

 യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ ഡിജിറ്റല്‍ ഉപയോക്താക്കളാണുള്ളത്. ഈ വര്‍ഷാവസാനം പുതിയ ടെക്‌നോളജി സെന്റര്‍ തുറക്കുന്നതോടെ ഡിജിറ്റല്‍ ശേഷി കൂടുതല്‍ വിപുലീകരിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു.

ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് ഡിജിറ്റല്‍ വാഗ്ദാനങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടത്താനിരിക്കുന്ന 3 ബില്യണ്‍ പൗണ്ടിന്റെ തന്ത്രപരമായ നിക്ഷേപത്തിന്റെ ഭാഗമായാണ് പുതിയ ലോയ്ഡ്‌സ് ടെക്‌നോളജി സെന്റര്‍. ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുകയും ആന്തരിക സാങ്കേതിക ശേഷി വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ടെക്‌നോളജി, ഡാറ്റ, സൈബര്‍ സുരക്ഷ മേഖലകളില്‍ നിന്ന് 600-ഓളം വിദഗ്ധരെ ആദ്യഘട്ടത്തില്‍ നിയമിക്കും.  

സാങ്കേതികവിദ്യ രംഗത്ത് ഇന്ത്യയുടെ വളര്‍ച്ചയെ  പ്രതിഫലിപ്പിക്കുന്നതാണ് ഹൈദരബാദിലെ പുതിയ ടെക്നോളജി സെന്റര്‍ എന്ന് ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ റോണ്‍ വാന്‍ കെമെനാഡെ പറഞ്ഞു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദീര്‍ഘകാല വളര്‍ച്ച തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!