L & H കൊ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗമായി തുടയന്നൂർ രൂപീകരിച്ച കർഷക ക്ലസ്റ്ററിന്റെ ഒരു മീറ്റിംഗ് ഉ 20. 6. 2023 ന് തുടയന്നൂർ CPI ( M ) LC ഓഫീസിൽ വച്ച് കൂടി. L & Hന്റെ ബോർഡ് മെമ്പർ .ബി. ശിവദാസൻ പിളളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും L & H സൊസൈറ്റിയുടെ പ്രസിഡന്റുമായ S. രാജേന്ദ്രൻ സംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും,പുതുതായി രൂപീകരിച്ച മലയോരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും, നടന്നിട്ടുളള പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കർഷകരെ സഹായിക്കാൻ കുറഞ്ഞ വാടക നിരക്കിൽ കാർഷിക ഉപകരണങ്ങളും മെഷിണ റീസും സംഘത്തിൽ നിന്നും ലഭ്യമാക്കി വരുന്നു ക്ലസ്റ്റർ മേഖലയിൽ നിന്നും ഷെയർ ഒന്നിന് 1000 രൂപ ക്രമത്തിൽ താല്പര്യമുളള 60 കർഷകരിൽ നിന്നും ഷെയർ കളക്ട് ചെയ്യുവാൻ നിർദ്ദേശിച്ചു. യോഗത്തിൽ വച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.സുരേന്ദ്രൻ പിള്ളയിൽ നിന്നു ആദ്യ ഷെയർ . S. രാജേന്ദ്രൻ പിള്ള ഏറ്റുവാങ്ങി. തുടർന്ന് ഒമ്പത് കർഷകർ യോഗത്തിൽ വച്ച് തന്നെ ഷെയർ എടുത്തു . കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം തന്റെ കൈവശത്തിലിരിക്കുന്ന 5 ഏക്കറോളം ഭൂമി കൃഷി ചെയ്യാൻ വ്യവസ്ഥകൾക്ക് വിധേയമായി ക്ലസ്റ്ററിനു വിട്ടു തരാമെന്നു സമ്മതം അറിയിച്ചു . ഏറ്റെടുക്കാമെന്നു കമ്പനിയുടെ ബോർഡ് സമ്മതിച്ചു. യോഗത്തിൽ കമ്പനി ബോർഡ് അംഗങ്ങളായ കരകുളം ബാബു, അബ്ദുൽ ജബ്ബാർ, ആരുണാ ദേവി, ഹമീദ് സർ , പുഷ്പഹാസ് , സെക്രട്ടറി രാജീവ് സർ , പാർട്ടി ഏരിയാ കമ്മിറ്റി അംഗം സനൽകുമാർ , തുടങ്ങി 40ഓളം കർഷക സുഹൃത്തുക്കൾ പങ്കെടുത്തു. ക്ലസ്റ്റർ കൺവീനർ ബി. മുരളീധരൻ പിള്ള സ്വാഗതം ആശംസിച്ചു , വൈകിട്ട് 5 മണിക്ക് ആരംഭിച്ച യോഗം 6.30 ന് അവസാനിച്ചു.

error: Content is protected !!