ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരു വിഭാഗം കഴിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എൽ ഡി ക്ലർക്ക് ശ്രീനാഥി നെയാണ് തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കൊല്ലം മതിര,തൂറ്റിക്കൽ ശ്രീ കലയിൽ ശ്രീനാഥിന്റെ ആദ്യവിവാഹം 2021 ഫെബ്രുവരിയിലായിരുന്നു നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം, ഒരു വർഷം മുമ്പ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽ വച്ച് ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയേയും ശ്രീനാഥ്‌ വിവാഹം കഴിച്ചു. വിവാഹ സമ്മാനമായി 10 പവൻ സ്വർണ്ണാഭരണങ്ങളും, 50 സെന്റ് വസ്തുവും,മാരുതി സ്വിഫ്റ്റ് കാറും കൈപ്പറ്റിയതായി പോലീസ് പറഞ്ഞു,ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞ രണ്ടാം ഭാര്യ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു,ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശത്തെ തുടർന്ന് തുടർന്ന് തുടരന്വഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി പ്രതിയെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

error: Content is protected !!