
കടയ്ക്കൽ പഞ്ചായത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായ കുറ്റിക്കാട് എ കെ ജി ഗ്രന്ഥശാല എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഭ സംഗമം 18-06-2023 വൈകിട്ട് 5 മണിയ്ക്ക് കുറ്റിക്കാട് ജംഗ്ഷനിൽ വച്ച് നടത്തി .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക പ്രവർത്തക അമൃത റഹിം മുഖ്യ പ്രഭാഷണം നടത്തി

.ഗ്രന്ഥശാല പ്രസിഡന്റ് എസ് വിജയൻ അധ്യക്ഷനായിരുന്നു, ഗ്രന്ഥശാല സെക്രട്ടറി എം എ അനൂപ് സ്വാഗതം പറഞ്ഞു.കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അഡ്വ മോഹൻ കുമാർ,കടയ്ക്കൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഷിബു എന്നിവർ സംസാരിച്ചു.

പ്രശസ്ത ആർട്ടിസ്റ്റുമാരായ ഷാജി കുറ്റിക്കാട്, സുജിത്ത് കടയ്ക്കൽ, അരുൺ കുറ്റിക്കാട് അടക്കം വിവിധ മേഖലകളിൽ പ്രതികളായിട്ടുള്ള പത്തോളം പേർക്ക് പുരസ്‌കാരം നൽകി.

ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി തമ്പു നന്ദി പറഞ്ഞു.ഗ്രന്ഥശാല മേഖലയിലെ കഴിവ് തെളിയിച്ച പ്രതിഭകൾക്കും,, SSLC, +2,VHSC, CBSC വിജയികളേയും ഈ ചടങ്ങിൽ ആദരിച്ചു.





