
കടയ്ക്കൽ പഞ്ചായത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായ കുറ്റിക്കാട് എ കെ ജി ഗ്രന്ഥശാല എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഭ സംഗമം 18-06-2023 വൈകിട്ട് 5 മണിയ്ക്ക് കുറ്റിക്കാട് ജംഗ്ഷനിൽ വച്ച് നടക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക പ്രവർത്തക അമൃത റഹിം മുഖ്യ പ്രഭാഷണം നടത്തും.ഗ്രന്ഥശാല മേഖലയിലെ കഴിവ് തെളിയിച്ച പ്രതിഭകൾക്കും,, SSLC, +2,VHSC, CBSC വിജയികളേയും ഈ ചടങ്ങിൽ ആദരിക്കും.

ജനപ്രതിനിധികൾ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ പങ്കെടുക്കും.





