
മടത്തറ വഞ്ചിയോട്, കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സർവ്വീസ് പുനരാരംഭിച്ചു.ഇന്ന് രാവിലെ വഞ്ചിയോട് നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി ഫ്ലാഗ്ഓഫ് ചെയ്തു.

ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, ജനപ്രതിനിധികൾ, കെ എസ് ആർ റ്റി സി ഉദ്യോഗസ്ഥർ, ജീവനക്കാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

ചടയമംഗലം ഡിപ്പോയിൽ ആരംഭിക്കുന്ന സർവ്വീസ് വഞ്ചിയോട് എത്തി അവിടെ നിന്നും കൊട്ടാരക്കരയിലേയ്ക്കാണ് പോകുന്നത്. കുറച്ച് കാലമായി ഈ സർവ്വീസ് മുടങ്ങി കിടക്കുകയായിരുന്നു.

ചിതറ പഞ്ചായത്തിൽ വന മേഖലയ്ക്കുള്ളിലുള്ള പ്രദേശമാണ്. ആദിവാസി ഊരുകൾ ഉൾപ്പെട്ട ഈ മേഖലയിൽ ഏറെ സഹായകരമാണ് ഈ ബസ് സർവ്വീസ്.





