
സംസ്ഥാന സര്‍ക്കാരിന്റെ കൊല്ലം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് ബഹു. റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിക്കും.
ബഹു.മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും.
ബഹു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, എ എം ആരിഫ് എന്നിവര്‍ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജനറല്‍ കണ്‍വീനറായി ജില്ലാ കലക്ടര്‍ എന്നിവരെയും നിശ്ചയിച്ചു.പട്ടയമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.ജില്ലയില്‍ ആകെ 455 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പട്ടയം ലഭിച്ചവര്‍ക്ക് മേളയിലേക്ക് എത്താന്‍ താലൂക്കുകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സബ് കലക്ടര്‍, എ ഡി എം, പുനലൂർ ആർഡിഓ, ഡെപ്യൂട്ടി കലക്ടര്‍മാർ, വകുപ്പ്തല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




