അമിതവില ഈടാക്കുന്നത്‌ തടയാൻ കലക്ടർ അഫ്‌സാന പർവീണിന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നിവയിലെ കൃത്രിമം കണ്ടെത്താനായിരുന്നു പായിക്കട റോഡിലെ പലചരക്ക് മൊത്തവ്യാപാര ശാലകളിലും ചാമക്കടയിലെ പച്ചക്കറി കടകളിലും പരിശോധന. സാധനങ്ങളുടെ വിലനിലവാരം കൃത്യമായി പ്രദർശിപ്പിക്കാൻ കടയുടമകൾക്ക് നിർദേശം നൽകി. ക്രമക്കേട് കണ്ടെത്തിയ കടകളിൽ ഉടമക്ക്‌ നോട്ടീസ് നൽകി. ജില്ലയിലെ എല്ലാ താലൂക്കിലും പരിശോധന നടത്തുമെന്നു കലക്ടർ വ്യക്തമാക്കി. ജില്ലാ സപ്ലൈ ഓഫീസർ ചമതലയുള്ള എസ് എസ് ഗോപകുമാർ, താലൂക്ക് സപ്ലൈ ഓഫീസർ പി എസ് റെജി, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ എം എസ് സന്തോഷ്‌, ഇൻസ്പെക്ടർ ബി മുരളീധരൻ, ഇൻസ്പെക്ടിങ്‌ അസിസ്റ്റന്റ് ജി ഗോപകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ എസ് ആർ റസീമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു