കേരള കഷ്യു വർക്കേഴ്സ് സെന്റർ CITU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമര പ്രചാരണ ജാഥയ്ക്ക് കടയ്ക്കൽ കോട്ടപ്പുറം കശുവണ്ടി ഫാക്ടറിയിൽ സ്വീകരണം നൽകി.

2023 ജൂൺ 22,23,24 തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

കഷ്യു സെന്റർ സംസ്ഥാന പ്രസിഡന്റ്‌ കെ രാജഗോപാൽ ക്യാപ്റ്റൻ ആയ ജാഥയിൽ മുരളി മടന്തക്കോട്, ബിന്ദു സന്തോഷ്‌, ജെ രാമാനുജൻ, സി മുകേഷ്, എം ശിവശങ്കരപിള്ള, റ്റി ആർ ശങ്കരപിള്ള, കെ പി മോഹൻദാസ്, പി രാജൻ, വി തങ്കപ്പൻ പിള്ള, മുഹമ്മദ്‌ അസ്ലാം, കെ ബാബു പണിക്കർ ജാഥ അംഗങ്ങളാണ്.

കോട്ടപ്പുറം ഫാക്ടറി ജംഗ്ഷനിൽ നടന്ന യോഗത്തിൽ ടി തോമസ് അധ്യക്ഷനായിരുന്നു, സുനിൽ കുമാർ സ്വാഗതം പറഞ്ഞു.എം ശിവശങ്കരപിള്ള,കെ രാജഗോപാൽ എന്നിവർ സംസാരിച്ചു.തൊഴിലാളികൾ, സ്റ്റാഫുകൾ എന്നിവർ സ്വീകരണം നൽകി.

error: Content is protected !!