
കാറ്റാടിമൂട് പേരമുക്ക്, പേരയത്ത് പുത്തൻവീട്ടിൽ അശോകൻ (56) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കാറ്റാടിമൂട് ആലത്തറ മലയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള പുതിയ വീടിന്റെ പണി നടക്കുകയായിരുന്നു, ഈ വീടിന്റെ മുകളിൽ നിന്നുമാണ് അശോകൻ താഴെ വീണത്. കോണിപ്പടി വഴി മണലുമായി മുകിലേയ്ക്ക് പോകുമ്പോൾ കാൽവഴുതി താഴേയ്ക്ക് വീഴുകയായിരുന്നു.അശോകനെ കൂടാതെ മറ്റ് രണ്ട് തൊഴിലാളികൾ കൂടി ജോലിയ്ക്ക് ഉണ്ടായിരുന്നു.

സംഭവം അറിഞ്ഞെത്തിയ ചെറുപ്പക്കാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ, കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മരണപ്പെട്ട അശോകൻ വിവാഹിതനാണ് ഭാര്യ ലതിക മക്കൾ ഇല്ല.

