
2023 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനായി (സെക്ഷൻ II) വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷക്ക് അപേക്ഷകൾ ജൂൺ 12നു വൈകിട്ട് നാലു വരെ അപേക്ഷിക്കാം. വിശദവിവങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും.




