
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ കലാ ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുധീർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി ആർ സന്തോഷ് കുമാർ, ട്രൈബൽ ഓഫീസർ മുഹമ്മദ് ഷൈജു, ഊര് മൂപ്പൻമാരായ അപ്പുക്കുട്ടൻ കാണി, എസ് രതീഷ്, പുഷ്പാംഗദൻ കാണി, ശോഭൽ കുമാർ എന്നിവർ സംസാരിച്ചു.




