വിമുക്തഭടന്മാരുടെ മക്കൾക്ക് 2023 -24 അധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പിജി കോഴ്സുകൾ വരെ പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ അധ്യയനവർഷം 50 ശതമാനമോ, അതിനുമുകളിലോ മാർക്ക് ലഭിച്ചിരിക്കണം,വാർഷിക വരുമാനം 3 ലക്ഷം വരെയുള്ള വിമുക്തഭടന്മാർക്ക് സെപ്റ്റംബർ 25 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
നവോദയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളും, നാഷണൽ സ്കോളർഷിപ്പ് അല്ലാതെ മറ്റു സ്കോളർഷിപ്പ് ലഭിക്കുന്ന അല്ലെങ്കിൽ അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളും ഈ സ്കോളർഷിപ്പിന് അർഹരല്ല.
അപേക്ഷാ ഫോറത്തിന് വിശദവിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2472748