
കോട്ടപ്പുറം നീലാംബരിയിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആദർശ്, ദീപം വീട്ടിൽ സത്യശീലൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.

31-05-2023 രാത്രി 12 മണിക്ക് മതിൽ ചാടി പോകുന്ന ആളെ തൊട്ടടുത്ത വീട്ടിലെ CCTV ദൃശ്യങ്ങളിൽ കാണാം. മുഖം വ്യക്തമല്ല, രാത്രിയിൽ ആദ്യം ആദർശിന്റെ വീട്ടിൽ കയറിയ മോഷ്ടാവ് അവിടെ നിന്നും മറ്റൊരു മൺവെട്ടിയുമായി സത്യശീലന്റെ വീടിന്റെ വാതിൽ തുറന്ന് അകത്തുകയറി.

സത്യശീലനും കുടുംബവും രണ്ട് ദിവസം മുന്നേ കോഴിക്കോട്ടുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ആദർശിന്റെ വീട്ടിൽ കയറിയ CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അയൽവാസികൾ സത്യശീലന്റെ വീട് നോക്കിയപ്പോൾ കതക് പൊളിച്ച നിലയിലായിരുന്നു

.തുടർന്ന് സത്യശീലനെയും കുടുംബത്തേയും വിവരമറിയിച്ചത്തിനെ തുടർന്ന് അവർ തിരിച്ചെത്തി വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് 7000 രൂപയും സ്മാർട്ട് വാച്ചും നഷ്ടപ്പെട്ടതായി അറിയുന്നത്.

കടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടർ രാജേഷ്, സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലം സന്ദർശിച്ച് അന്വഷണം ആരംഭിച്ചു.കൊല്ലത്ത് നിന്നും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.




