
വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പട്ടികജാതി വികസന വകുപ്പ് സംസ്ഥാന വ്യാപകമായി പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി.

20021- 22 സാമ്പത്തിക വർഷം ചടയമംഗലം നിയോജകമണ്ഡലത്തിലെ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ചെങ്കൂർ കോളനിയെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആണ് ഇതിലൂടെ സാധ്യമാകുന്നത്.


