ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും ചേരുന്നു .രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും.

മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട പ്രവർത്തനങ്ങളുടെ പൂർത്തികരണത്തിൻ്റെ ഭാഗമായി കടയ്ക്കൽ പഞ്ചായത്ത്‌ പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ, എൻഫോഴ്സ്മെൻ്റ് നടപടികൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടിംഗും, അവലോകനവും ഹരിത സഭയിൽ നടക്കും.

2024 മാർച്ചിൽ കേരളത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ഹരിത സഭയിൽ ചർച്ച ചെയ്യും.ജനപ്രതിനിധികൾ,ഘടക സ്ഥാപനമേധാവികൾ,സന്നദ്ധ സംഘടന പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,വായനശാല പ്രവർത്തകർ, ആരോഗ്യ ജാഗ്രത സമിതി അംഗങ്ങൾ എൻ എസ് എസ് ചുമതലയുള്ള അധ്യാപകർ,ഹരിത കർമ്മ സേന അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ക്ലബ്ബ് പ്രതിനിധികൾ, നാഷണൽ സർവീസ് സ്കീം അംഗങ്ങൾ, റസിഡൻ്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഹരിത സഭയിൽ പങ്കാളികളാക്കുവാനാണ് കടയ്ക്കൽ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്.

കടയ്ക്കൽ പഞ്ചായത്ത്‌ പ്രദേശത്തെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു വരുന്നു.എല്ലാ വാർഡുകളുകളും മാലിന്യ മുക്ത വാർഡുകളായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു അജൈവ മാലിന്യ ശേഖരണത്തിൻ്റെ ഭാഗമായി സ്മാർട്ട് ഗാർ ബേജ് മോണിട്ടറിംഗ് ഏർപ്പെടുത്തുന്നതിന് ഹരിത കർമ്മ സേന വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പ്രാബല്യത്തിലാക്കി.