“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു. 2023 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും, ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു.
.മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട പ്രവർത്തനങ്ങളുടെ പൂർത്തികരണത്തിൻ്റെ ഭാഗമായി കടയ്ക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ, എൻഫോഴ്സ്മെൻ്റ് നടപടികൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടിംഗും, അവലോകനവും ഹരിത സഭയിൽ നടന്നു .2024 മാർച്ചിൽ കേരളത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ഹരിത സഭയിൽ ചർച്ച ചെയ്തു
.പഞ്ചായത്ത് ജനപ്രതിനിധികൾ,ഘടക സ്ഥാപനമേധാവികൾ,സന്നദ്ധ സംഘടന പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,വായനശാല പ്രവർത്തകർ, ആരോഗ്യ ജാഗ്രത സമിതി അംഗങ്ങൾ എൻ എസ് എസ് ചുമതലയുള്ള അധ്യാപകർ,ഹരിത കർമ്മ സേന അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ,
വിദ്യാർത്ഥികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ക്ലബ്ബ് പ്രതിനിധികൾ, നാഷണൽ സർവീസ് സ്കീം അംഗങ്ങൾ, റസിഡൻ്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ഹരിത സഭയിൽ പങ്കാളികളായി പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചുa വരുന്നതായും,എല്ലാ വാർഡുകളുകളും മാലിന്യ മുക്ത വാർഡുകളായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായും പ്രസിഡന്റ് അറിയിച്ചു.
അജൈവ മാലിന്യ ശേഖരണത്തിൻ്റെ ഭാഗമായി സ്മാർട്ട് ഗാർ ബേജ് മോണിട്ടറിംഗ് ഏർപ്പെടുത്തുന്നതിന് ഹരിത കർമ്മ സേന വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പ്രാബല്യത്തിലാക്കി.രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷത വഹിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നായർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി രാജ് മോഹൻ നായർ പി എസ് പരിസ്ഥിതി ദിന സന്ദേശം നൽകി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മാധുരി പ്രവർത്തന പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു കൺസോർഷ്യം പ്രസിഡന്റ് പ്രീത ഹരിത കർമ്മ സേന പ്രതിനിധികളുടെ അവതരണം നടത്തി.
തുടർന്ന് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ 6 ഗ്രൂപ്പുകളായി തിരിഞ്ഞ് റിപ്പോർട്ടിൻമേലുള്ള ഗ്രൂപ്പ് ചർച്ചയും, ഓരോ ഗ്രൂപ്പിലും വന്ന നിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു
.ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ഷിബു വലിയവേങ്കോട് റിപ്പോർട്ട് ക്രോഡീകരണവും, താലൂക്ക് ഗ്രന്ഥശാല എക്‌സിക്യുട്ടീവ് അംഗം അഡ്വ മോഹൻകുമാർ പാനൽ പ്രതിനിധി അവതരണവും നടത്തി.
സോഷ്യൽ ഓഡിറ്റ് ടീമിന് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ റിപ്പോർട്ട് കൈമാറി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗായത്രി നന്ദി പറഞ്ഞു.
നിരീക്ഷകരായി ചിതറ ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എൽ പി മുരളികൃഷ്ണൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ ആർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
പാനൽ അവതരണം കടയ്ക്കൽ GVHSS ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ നടത്തി.പഞ്ചായത്തിൽ മാതൃക്യായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾ, ഡ്രൈവർ ജയൻ, പഞ്ചായത്ത് കോർഡിനേറ്റർ അഖില എന്നിവർക്ക് ഭരണ സമിതി അനുമോദനം നൽകി
,തുടർന്ന് കുടുംബശ്രീ ങ്ങൾക്കുള്ള ലോൺ വിതരണം സി ഡി എസ് വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായിയും, ഭരണ സമിതി അംഗങ്ങളും ചേർന്ന് നൽകി