
ബൈക്ക് അപകടത്തിൽ മരിച്ച ചടയമംഗലം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റ് എന്‍ജിനിയര്‍ ഹരികൃഷ്ണന്റെ കുടുംബസഹായ നിധി കൈമാറി. കേരള സ്റ്റേറ്റ് എൻആർഇജിഇയു (സിഐടിയു)നേതൃത്വത്തിൽ സമാഹരിച്ച ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനാണ് കൈമാറിയത്. യൂണിയൻ ജില്ലാ പ്രസിഡന്റ് സജികുമാർ, ജോയിന്റ് സെക്രട്ടറി ശ്രീരാജ്, വൈസ് പ്രസിഡന്റ് മനോജ്, എക്സിക്യൂട്ടീവ് അംഗം ആഷിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ യശോധരൻ, മനോജ്, യൂണിയൻ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി അനൂപ്, ജോയിന്റ് സെക്രട്ടറി ജസ്‌മൽ, അഞ്ചൽ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് പി ലേഖ, കെ ആർ ലളിതാഭായി, സിപിഐ എം അഞ്ചൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി എ അജാസ് എന്നിവർ പങ്കെടുത്തു.





