G 20 യുടെ ഭാഗമായി നടക്കുന്ന കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ക്ഷണം.
ലോകോരോഗ്യസംഘടനയുടെ പ്രത്യേക നോമിനേഷന്‍ പ്രകാരമാണ്
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കുടുംബാരോഗ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോ-ബ്രാന്‍ഡ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കുട്ടികൾ പോകുന്നത്.
പ്രൊഫഷണല്‍ ജാലവിദ്യക്കാര്‍ക്ക് പോലും അവതരിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള അതിസങ്കീര്‍ണമായ ഹൂഡിനി എസ്‌കേപ്പ് ജാലവിദ്യ അതീവ സൂക്ഷ്മതയോടെയും കൃത്യതയോടെയും കൈയടക്കത്തോടെയും അവതരിപ്പിക്കുന്ന സെറിബ്രല്‍ പാഴ്‌സി ബാധിതനായ വിഷ്ണുവും വയലിന്‍ തന്ത്രികളില്‍ നാദ വിസ്മയം തീര്‍ക്കുന്ന ബൗദ്ധിക വെല്ലുവിളി നേരിടുന്ന റുക്‌സാന അന്‍വറും ലോകാരോഗ്യ സംഘടന നോമിനേറ്റ് ചെയ്ത പ്രകാരം ഡൽഹിയിലേക്ക് പുറപ്പെട്ടു,കൗമാരക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുന്നതിനായി ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുള്ള മികച്ചതും മാതൃകാപരവുമായി പ്രവര്‍ത്തങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റ് പ്ലയിസ് പരിപാടിയിലാണ് ഇവര്‍ പങ്കെടുക്കുന്നത്. 20ന് ഡല്‍ഹിയില്‍ ജെ.ഡബ്ലിയു.എ മാരിയേറ്റ് ഹോട്ടലില്‍ നടക്കുന്ന ഈവന്റിലാണ് അവതരണം.
വിവിധ രാജ്യങ്ങളില്‍ നിന്നായി 350ഓളം പ്രതിധിനികളാണ് ഈവെന്റില്‍ പങ്കെടുക്കുന്നത്.ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇന്ദ്രജാലം പ്രധാന ബോധനമാധ്യമമായി ഉപയോഗിച്ചുകൊണ്ട് വിജയകരമായി നടപ്പിലാക്കിയ പ്രത്യേക പഠനരീതിയെക്കുറിച്ചും ഇതുമൂലം ഭിന്നശേഷിക്കുട്ടികളില്‍ വന്ന മാനസിക-ബൗദ്ധിക തലങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും സമ്മേളനത്തിൽ വിശദീകരിയ്ക്കും, ഇതിനോടനുബന്ധിച്ച് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടങ്ങളുടെ അവതരണവും നടക്കുന്നുണ്ട്.ഗോപിനാഥ് മുതുകാട് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.