കുറ്റിക്കാട് സി പി ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 16-06-2023 വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.

സ്‌കൂൾഗ്രൗണ്ടിൽ നടന്ന പരേഡിൽ മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ആദ്യ സല്യൂട്ട് സ്വീകരിച്ചു. 44 കുട്ടികളുടെ ആദ്യ ബാച്ച് ആണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.കൊല്ലം റൂറൽ എസ് പി സുനിൽ എം എൽ,എക്സൈസ് വിജിലൻസ് എസ്പിയും, എസ് പി സി പ്രൊജക്ടിന്റെ അഡീഷണൽ നോഡൽ ഓഫീസറുമായ മുഹമ്മദ് ഷാഫി,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ,ജില്ലാ പഞ്ചായത്ത് മെമ്പർ സാം കെ ഡാനിയേൽ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, കടയ്ക്കൽ എസ് എച്ച് ഒ പി എസ് രാജേഷ്,സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ,സി പി എച്ച് എസ് എസ് മാനേജർ എസ് ബുഹാരി, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ഷജി,വാർഡ് മെമ്പർ ആർ സി സുരേഷ്, ട്രസ്റ്റ് സെക്രട്ടറി പി പ്രതാപൻ,കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ സി അനിൽ

,പി റ്റി എ പ്രസിഡന്റ്‌ ജി രാജീവ്‌, എസ് പി സി CPO സുഭാഷ് ഡി, എസ് പി സി PTA പ്രസിഡന്റ്‌ സുധീർ എസ്, ACPO സുനിത പി എസ്, ഹെഡ്മിസ്ട്രസ് പി എസ് ഉഷാറാണി, ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം എസ് അഷ്റഫ്, സി പി ഐ എം ലോക്കൽ സെക്രട്ടറി സി ദീപു, എ താജുദ്ദീൻ എസ് പി സി പി റ്റി എ സെക്രട്ടറി അൻസാരി മുക്കുന്നം, പി,റ്റി എ വൈസ് പ്രസിഡന്റ് സി സുനിൽകുമാർ,സീനിയർ അസിസ്റ്റന്റ് ശോഭിത എ ,സ്റ്റാഫ് സെക്രട്ടറി സന്തോഷ് കെ, വിദ്യാർത്ഥികൾ, പി റ്റി എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

കടയ്ക്കലിൽ ഗ്രാമീണ മേഖലയിലെ പൊതു വിദ്യാലയമായ കുറ്റിക്കാട് ഹയർ ഹയർ സെക്കൻഡറി സ്കൂൾ പഠനത്തിലും, പാഠ്യേതര പ്രവർത്തനങ്ങളിലും നാളിതുവരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

ജാഗരൂകവും സമാധാനപരവും വികസനോന്മുഖവുമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്ത ബോധം, സാമൂഹിക പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ഥി കര്‍മസേനയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്. ഹൈസ്കൂള്‍ വിങ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയെ ഹൈസ്കൂള്‍ വിങ് എന്നും ഹയര്‍സെക്കന്‍ഡറി തലത്തില്‍ നടപ്പാക്കുന്ന പദ്ധതിയെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നും നാമകരണം ചെയ്തിരിക്കുന്നു.

കുട്ടികള്‍ക്ക് ലക്ഷ്യബോധവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം നല്‍കി അവരുടെ കര്‍മശേഷി വികസിപ്പിച്ച് സാമൂഹിക വികസനത്തിന് ഉപയുക്തമാക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കും, സര്‍ക്കാറിനും ഒരുപോലെ ബാധ്യതയുണ്ട്. വൈജ്ഞാനിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഫോടനാത്മകമായ പരിവര്‍ത്തനങ്ങളും സാങ്കേതിക വിദ്യയിലുണ്ടാകുന്ന വികാസവും വിദ്യാഭ്യാസത്തിന്‍െറ സാധ്യതയും സാമൂഹിക പ്രസക്തിയും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുവെ മികവുള്ള കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തെ കൂടുതല്‍ ചടുലമാക്കാന്‍ ഈ മാറ്റങ്ങള്‍ വഴിതെളിയിച്ചിട്ടുണ്ട്. എന്നാല്‍ സൈദ്ധാന്തികമായ അറിവ് നേടിയതു കൊണ്ട് മാത്രം സാമൂഹികബോധമുള്ള പൗരന്മാരായി വിദ്യാര്‍ഥികള്‍ വളര്‍ന്നു കൊള്ളണമെന്നില്ല.

പ്രത്യേകിച്ചും സ്വാര്‍ഥ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമായ കമ്പോള സംസ്കാരം നമ്മുടെ സമൂഹത്തെ പൊതുവിലും യുവജനങ്ങളെ പ്രത്യേകിച്ചും കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്. പാഠ്യപദ്ധതിയോടൊപ്പം പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു സമൂഹമായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കണമെങ്കില്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്.


തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധമുള്ളതും സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ശേഷിയുള്ളതും നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ ബോധമുള്ളതുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വിദ്യാര്‍ഥികളുടെ കര്‍മശേഷിയെ ഉപയോഗപ്പെടുത്തുകയെന്നതാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ഒത്തുചേര്‍ന്ന് നടപ്പാക്കുന്ന ഈ നൂതന പഠനാനുബന്ധപദ്ധതി നിയമ പരിപാലനത്തിലും ആഭ്യന്തര സുരക്ഷാ രംഗത്തും കേരളം സൃഷ്ടിക്കുന്ന ഒരു മാതൃകയായിരിക്കും.

error: Content is protected !!