
മൂന്ന്ന്ന് തലമുറയെ ചിരിപ്പിച്ച മലയാളികളുടെ പ്രിയനടൻ പൂജപ്പുര രവി ഇനി ഓർമ. പൂജപ്പുര രവി എന്ന രവീന്ദ്രൻ നായരുടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ചൊവ്വ രാവിലെ വിലാപയാത്രയായാണ് തൈക്കാട് ഭാരത് ഭവനിലെത്തിച്ചത്. മക്കളായ ടി ആർ ലക്ഷ്മി, ടി ആർ ഹരികുമാർ എന്നിവരും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഉച്ചയോടെയായിരുന്നു സംസ്‌കാരം.
സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, ആന്റണി രാജു, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, എം വിജയകുമാർ, ഡോ. ശശി തരൂർ, കെ മുരളീധരൻ, രമേശ് ചെന്നിത്തല, നീലലോഹിതദാസ്, നടൻ മണിയൻപിള്ള രാജു, മധുപാൽ, ടിനി ടോം, സുധീർ കരമന, ജോസ്, എം ആർ ഗോപകുമാർ, ജി സുരേഷ്‌കുമാർ, പ്രൊഫ. അലിയാർ, ദിനേശ് പണിക്കർ, സംവിധായകരായ ടി കെ രാജീവ്കുമാർ, രാജസേനൻ, ബാലുകിരിയത്ത്, തുളസീദാസ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു





