
മാങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ നേത്രപരിശോധനാകേന്ദ്രം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ഇട്ടിവ പിഎച്ച്സിയിലേക്ക് സ്ഥലംമാറിപ്പോകുന്ന മെഡിക്കൽ ഓഫീസർ രാകേഷിന് മന്ത്രി ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജെ നജീബത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനിൽ മടത്തറ, എൻ എസ് ഷീന, പഞ്ചായത്ത് അംഗം അൻസർ തലവരമ്പ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ചിതറ മുരളി, ജില്ലാ പഞ്ചായത്ത് മുൻ അംഗം എസ് ബുഹാരി, സിപിഐ എം ലോക്കൽ സെക്രട്ടറി വി സുകു, എസ് ഷെമീം, ബിജി കെ കുറുപ്പ് എന്നിവർ സംസാരിച്ചു.





