
ചടയമംഗലം റേഞ്ച് പ്രിവന്റിവ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇട്ടിവ വില്ലേജിൽ ചരിപ്പറമ്പ് മുട്ടോട്ട് പ്രദേശത്ത് ലംബോദരൻ പിള്ള താമസിക്കുന്ന ലക്ഷ്മിവിലാസം വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 120 ലിറ്റർ കണ്ടെത്തിയത് കോട കൈവശം വെച്ച് കുറ്റത്തിന് 63 വയസുള്ള ലംബോദരൻ പിള്ള എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ സി.ൽ ,അഫ്‌സൽ, പ്രദീപ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി ,ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു. പ്രതിയെ ബഹു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


.



