DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി

13-06-2023 വൈകുന്നേരം 5 മണിക്ക് കോട്ടപ്പുറം ജംഗ്ഷനിൽ നടന്ന പ്രതിഭാ സംഗമം DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഡിവൈഎഫ്ഐ കോട്ടപ്പുറം യൂണിറ്റ് സെക്രട്ടറി ദിനേശ് അധ്യക്ഷനായിരുന്നു മേവനക്കോണം യുണിറ്റ് സെക്രട്ടറി ആനന്ദ് സ്വാഗതം പറഞ്ഞു.

സി പി ഐ എം കടയ്ക്കൽ കടക്കൽ നോർത്ത് സെക്രട്ടറി സി ദീപു കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം ആർ എസ് ബിജു, DYFI ജില്ലാ കമ്മിറ്റി അംഗം അനന്തലക്ഷ്മി എന്നിവർ സംസാരിച്ചു.

DYFI BLOCK ട്രഷറർ ആർ ദീപു, കടയ്ക്കൽ മേഖലാ സെക്രട്ടറി അഭിമന്യു, പ്രസിഡന്റ്‌ വിഷ്ണു എസ് കുമാർ,CPI (M) കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ,വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, യുവജനങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.DYFI കോട്ടപ്പുറം, മേവനക്കോണം യുണിറ്റ് മേഖലയിലെ +2, SSLC പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം നൽകി

കൂടാതെ യുവ കവിയും അധ്യാപികയുമായ ദീപ്തി സജിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും BSC OPTOMECTRY ൽ ഉന്നത വിജയം കരസ്‌തമാക്കിയ സ്നേഹ സുനിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

error: Content is protected !!