
തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുജ കെ. കുന്നത്തിനെ സർക്കാർ നിയമിച്ചു. ഭിന്നശേഷി മേഖലയിൽ 24 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. സുജ, നിഷ്-ന്റെ ന്യൂറോ ഡെവലപ്മെന്റൽ സയൻസസ് വിഭാഗം മേധാവിയായും നിഷ്-ലെ കെയുഎച്ച്എസ് കോഴ്സുകളുടെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.



