മറന്നുവച്ച പണം യാത്രക്കാരിക്ക് തിരിച്ചുനൽകി മാതൃകയായ ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. പാലോട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ വിജുകുമാറിന്റെ ഓട്ടോയിലാണ് പെരിങ്ങമ്മല കട്ടയ്ക്കൽ സ്വദേശി ഷിബില പണമടങ്ങിയ പഴ്സ് മറന്നുവച്ചത്  പാലോട് സ്റ്റാൻഡിൽനിന്ന്‌ അവർ വിജുകുമാറിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. സ്ഥലത്തെത്തി കൃത്യമായ പണം നൽകി ഷിബില ഇറങ്ങി. പാലോട്ടേക്ക് തിരിച്ചുവന്ന ഓട്ടോയിൽ പാപ്പനംകോട്ടുനിന്നു കയറിയ പെൺകുട്ടിയാണ്  മറന്നുവച്ച പഴ്സ് വിജുകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 

10,000ത്തിനു മുകളിൽ പണം പഴ്സിൽ ഉണ്ടായിരുന്നു. ഉടൻ ഡ്രൈവർ തിരിച്ചുപോയി പണവും പഴ്സും ഏൽപ്പിക്കുകയായിരുന്നു. 25 വർഷമായി ഓട്ടോ ഡ്രൈവറായ വിജുകുമാർ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) പാലോട് യൂണിറ്റ്‌ പ്രസിഡന്റാണ്. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ പാലോട് സ്റ്റാൻഡിൽ എത്തി വിജുകുമാറിനെ ആദരിച്ചു. സിപിഐ എം വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി, എൻ ശ്രീധരൻ, ടി എൽ ബൈജു, എസ് സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു.



error: Content is protected !!