
കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാൻകോട്, കുഴവിയോട് പട്ടികവർഗ കോളനികൾ കലക്ടർ അഫ്‌സാന പർവീൺ സന്ദർശിച്ചു. കോളനിയിലെ സാംസ്‌കാരിക നിലയവും സാമൂഹിക പഠനമുറിയും നേരിൽ കണ്ടു.

സാംസ്‌കാരിക നിലയത്തിൽ കോളനി നിവാസികൾക്ക് പട്ടികവർഗ വകുപ്പ് മുഖേന നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ ഉദ്ഘാടനവും കരകൗശല ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനവും കലക്ടർ നിർവഹിച്ചു

.
കടമാൻകോട് കോളനിയിലെ മോഡൽ പ്രീ സ്‌കൂൾ, എഎൻഎം സെന്റർ, ഗവ. ട്രൈബൽ എൽപി സ്‌കൂൾ, കുഴവിയോട് കോളനിയും കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവയും സന്ദർശിച്ചു.

കോളനികളിലെ പ്രധാന പ്രശ്‌നങ്ങൾ ചോദിച്ചു മനസ്സിലാക്കി. ജില്ലാ പ്ലാനിങ് ഓഫീസർ പി ജെ ആമിന, ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ വിധുമോൾ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഷൈജു, പഞ്ചായത്ത്‌അംഗം സന്തോഷ്, ഊരു മൂപ്പന്മാരായ രതീഷ്, അപ്പുക്കുട്ടൻ കാണി എന്നിവർ പങ്കെടുത്തു





