
നാലു പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിന് ഒരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് നിർമ്മാണ കമ്പനിയായ കൊക്കോണിക്സ്.പുതിയ മോഡലുകൾ വിപണിയിൽ ഇറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തെ നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.ഓഹരി ഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡിംസ് പൊതുമേഖലാ സ്ഥാപനമായി കൊക്കോണിക്സ് മാറി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ, കെ,എസ്,ഐ ഡി സി എന്നീ സ്ഥാപനങ്ങൾക്കൊപ്പം പ്രമുഖ ഐടി കമ്പനിയായ യു എസ് ടി ഗ്ലോബലും ചേർന്നുള്ള കമ്പനിയായ കൊക്കോണിക്സ് നേരത്തെ പുറത്തിറക്കിയ 7 മോഡലുകൾക്ക് പുറമെയാണ് പുതിയ നാല് മോഡലുകൾ കൂടി അവതരിപ്പിക്കുന്നത്.






