2023 ജൂൺ 22 ന് വൈകിട്ട് 4 മണിയ്ക്ക് ചടയമംഗലത്ത്‌ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ചടയമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,തൃതല പഞ്ചായത്ത്‌ പ്രതിനിധികൾ പങ്കെടുക്കും.കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ചടയമംഗലം എം എൽ എ മന്ത്രി ജെ ചിഞ്ചു റാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം ഉൾപ്പടെ ഒരു കോടി രൂപയാണ് പദ്ധതി ചിലവ്.

error: Content is protected !!