
പൊറോട്ട കിട്ടാൻ വൈകിയതിനാൽ തട്ടുകട ഉടമയായ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച അക്രമികളെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം അണ്ടൂർ സ്വദേശി ചരിവിള വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത് (25),പ്രതിഭാ ജംഗ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അനീഷ് (23)എസ് എൻ ജംഗ്ഷന് സമീപം പുത്തൻ വിള വീട്ടിൽ മാരി എന്നു വിളിക്കുന്ന വിനോദ്(33) എന്നിവരാണ് അറസ്റ്റിലായത്.ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ രാത്രിയിൽ എത്തിയ പ്രതികൾ കഴിക്കാൻ പെറോട്ട ആവശ്യപ്പെട്ടു..പൊറോട്ട ഉടൻ തയ്യാർ ചെയ്തു തരാമെന്ന് പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കാതെ പാചകത്തിനായി തയ്യാറാക്കിയ തിളച്ച എണ്ണ കടയുടമയായ ഓമനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.





