
പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം. ബൈക്ക് യാത്രികനാണ് ആംബുലൻസ് ഡ്രൈവറോഡ് ആക്രമണം നടത്തിയത്. മർദ്ദനത്തിൽ ആംബുലൻസ് ഡ്രൈവറായ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോൺ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികൻ മർദ്ദിച്ചത് എന്ന് അശ്വിൻ പറഞ്ഞു. പേരാമ്പ്ര – ചെമ്പ്ര റോഡിൽ വനിതാ ഹോസ്റ്റലിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്


