
കോട്ടയം: കളഞ്ഞു കിട്ടിയ നായക്കുട്ടിയുടെ ഉടമസ്ഥനെ തേടി പോലീസ്. ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയുടെ ഉടമസ്ഥനെയാണ് പോലീസ് അന്വേഷിക്കുന്നത്. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്.പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ നായക്കുട്ടിയെ തേടി ഉടമ എത്തിയിട്ടില്ല. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇതിനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടമെന്ന് പോലീസ് അറിയിച്ചു. ബന്ധപ്പെടാനുള്ള ഫോൺനമ്പറും പോലീസ് പങ്കുവെച്ചിട്ടുണ്ട്. ഫോൺ: 0482 2212334




