വീണ്ടും ഒരു ബലി പെരുന്നാല്‍ ആഘോഷിക്കാനുള്ള ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. കേരളത്തില്‍ ജൂണ്‍ 29ന് ആണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

പ്രവാചകൻ തുറന്നുതന്ന ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുൽ അദ്‌ഹ എന്നാൽ ബലിപെരുന്നാൾ.പ്രവാചകന്‍ ഇബ്രാഹീം, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ചരിത്രമാണ് ബലിപെരുന്നാളിനുള്ളത്. ഏറെ പ്രായം ചെന്ന ശേഷം ഇബ്രാഹീമിന് പിറന്ന മകനാണ് ഇസ്മാഈല്‍.

ഹാജറയെയും കുഞ്ഞു മകനെയും ബഗ്ദാദില്‍ നിന്ന് മക്കയിലെത്തിച്ച് മരുഭൂമിയില്‍ തനിച്ചാക്കി മടങ്ങുന്ന ഇബ്രാഹിം ദൈവത്തിന്റെ നിര്‍ദേശം പൂര്‍ണമായി പാലിക്കുകയും ദൈവിക മാര്‍ഗത്തില്‍ എല്ലാം വെടിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.പിന്നീട് മകനെ ബലിയറുക്കണമെന്ന ദൈവത്തിന്റെ നിര്‍ദേശം പാലിക്കാനും അദ്ദേഹം തയ്യാറായി. ഇബ്രാഹീമിന്റെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം ആടിനെ ബലി നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. ഹാജറയും മകനും മക്കയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ജീവിതം തുടങ്ങുന്നതും അപ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളും ഓര്‍ക്കുന്നതാണ് ഹജ്ജ്. ഈ ചടങ്ങിന്റെ പ്രധാന കര്‍മമാണ് അറഫയിലെ സംഗമം.

ബക്രീദ് ആഘോഷം

ബക്രീദ് ആഘോഷം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങള്‍ക്കും നൽകുക, പാവങ്ങൾക്ക് ദാനം നൽകുക എന്നീ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലിപെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്.

ഈ ദിവസം ബലി കഴി‍ച്ച ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലിനൽകിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവര്‍ക്കും നൽകുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാൾ കൂടുതൽ സമ്പത്തുള്ള ഓരോ മുസ്ലീമും ബലി നൽകണമെന്നാണ് നിയമം.

ഒരു വര്‍ഷത്തിൽ രണ്ട് പ്രാവശം ഈദ് ആഘോഷിക്കും. ആദ്യം ചെറിയ പെരുന്നാളും (ഈദ് ഉൽ ഫിത്വ‍ര്‍) പിന്നീട് വലിയ പെരുന്നാളാണ് (ബക്രീദ്). ചന്ദ്രനെ നിരീക്ഷിച്ചാണ് പെരുന്നാൾ തീയതി കണക്കാക്കുന്നത്. ദുൽ ഹജ്ജ മാസത്തിലാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ റമദാൽ മാസത്തിലാണ് ചെറിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത്.

ചെറിയ പെരുന്നാൾ ലോകത്ത് സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെയും സന്ദേശമാണ് വിളിച്ചറിയിക്കുന്നത്. വലിയ പെരുന്നാൾ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും മഹത്വവും നൽകുന്നു.

ഹജ്ജ്

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഖുര്‍ആൻ നിര്‍ദ്ദേശിക്കുന്ന അഞ്ച് നിബന്ധനകളിൽ ഒന്നാണ് ഈ കര്‍മ്മം. മക്കയിൽ സ്ഥിതി ചെയ്യുന്ന കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മ്മങ്ങൾ. ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

ഹജ്ജ് കര്‍മ്മങ്ങൾ

പുരുഷന്മാര്‍ കരയടിക്കാത്ത 2 കഷ്ണം തുണി കൾ ധരിച്ചു കൊണ്ടും സ്ത്രീകള്‍ ഹിജാബ് ധരിച്ചുകൊണ്ടുമാണ് ഹജ്ജിന് പോകുന്നത്. ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർ ധരിക്കേണ്ട വെളുത്ത വസ്ത്രമായ ഇഹ്റാം കെട്ടുന്നതോടെ രാജാവും പ്രജയും എല്ലാം തുല്യമാകുന്നു എന്നാണ് സങ്കൽപ്പം. ഈ സമയം നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല.

നിശ്ചിത മീകാത്തുകളിൽ‌ വെച്ച് ഇഹ്‌റാം ചെയ്യുക,കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെക്കുക,ഘനവടിവുള്ള ഈ കെട്ടിടത്തെ മുൻ നിർത്തി പ്രാർഥിക്കുക,കഴിയുന്നവർ ഹജറുൽ അസ്‌വദ് ചും‌ബിക്കുക,
സഫാ മർവ്വ കുന്നുകൾക്കിടയിൽ ഓടുക.സംസം വെള്ളം കുടിക്കുക,അറഫയിൽ പോയി ഭജനമിരിക്കുക,മുസ്ദലിഫയിൽ പോയി കല്ലുകൾ ശേഖരിക്കുക,മിനയിൽ പോയി രാപ്പാർക്കലും പിശാചിനെ കല്ലെറിയൽ,തല മുണ്ഡനം ചെയ്യുക,മൃഗങ്ങളെ ബലി നൽകുക,
അവസാനം ഈദുൽ അദ്ഹആഘോഷിക്കുക

എല്ലാവർക്കും Dailyvoicekadakkal.com ന്റെ ബലി പെരുന്നാൾ ആശംസകൾ






error: Content is protected !!