സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി  ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ 7 മുതൽ ജൂൺ 30 വരെ ഒടുക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 

ബി.എസ്.സി നഴ്‌സിംഗ്, ബി.എ.എസ്.എൽ.പി. ഒഴികെ മറ്റ് പാരാമെഡിക്കൽ  കോഴ്‌സുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

ബി.എ.എസ്.എൽ.പി. കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി /  മാത്തമറ്റിക്‌സ്/കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / മാത്തമറ്റിക്‌സ് / കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്‌സ് /  ഇലക്‌ട്രോണിക്‌സ് / സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിക്കണം.  ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്തമാറ്റിക്സ് / കമ്പ്യൂട്ടർസയൻസ് / സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് / സൈക്കോളജി എന്നിവ ഓരോന്നും പ്രത്യേകം പാസാകണം.

കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷാർത്ഥികൾക്ക് ഡിസംബർ 31 ന്  17 വയസ് പൂർത്തിയാകണം. ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 ആണ്.  പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക്  ഉയർന്ന പ്രായപരിധിയില്ല.   ബി.എസ്.സി.(എം.എൽ.ടി.), ബി.എസ്.സി.(ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ  സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 2023 ഡിസംബർ 31ന് പരമാവധി 46 വയസ്സും ആയിരിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

error: Content is protected !!