ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇനി ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപ്പിലാക്കും.
സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ഇനി മുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഫിംഗർ പ്രിന്റ് സംവിധാനം ഉപയോഗിക്കും.
ആധാരത്തിൽ പതിക്കുന്നതിന് കക്ഷികളുടെ ഫോട്ടോ വെബ്ക്യാമറ ഉപയോഗിച്ച് ഉദ്യോഗസ്ഥർ തന്നെ പകർത്തും.
ആൾമാറാട്ടം പൂർണ്ണമായും തടയാനാകും എന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത.ഇതിനായി പുതിയ ഉപകരണങ്ങൾ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും എത്തിത്തുടങ്ങി.