കടയ്ക്കൽ കാരയ്ക്കാട് വാഴ പണയിൽ വീട്ടിൽ 35 വയസ്സുള്ള രാജിയ്ക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തു നിന്ന് ഗോളകൃതിയിലുള്ള ഒരു കറുത്ത വസ്തു ലഭിച്ചു. ഇത് അമ്മയെ കാണിച്ചപ്പോൾ കാച്ചിൽ ആണെന്ന് പറഞ്ഞു. ഇതിന് ശേഷം രാജി ഈ വസ്തു തേങ്ങ ഉടയ്ക്കുന്നതുപോലെ കൈയ്യിൽ വച്ച് വെട്ടി മുറിക്കാൻ ശ്രമിച്ചപ്പോൾ ഉഗ്ര ശബ്ദംത്തോടെ പൊട്ടി തെറിയ്ക്കുകയായിരുന്നു. രാജിയുടെ കൈപ്പത്തി തകർന്നു കൂടാതെ മുഖത്തിനും, കണ്ണിനും പറിക്കുപറ്റി. നാട്ടുകാർ ഉഗ്ര സ്ഫോടന ശബ്ദം കേട്ട് വരുമ്പോൾ പുകയും, കരിമരുന്നിന്റെ രൂക്ഷ ഗന്ധവും പ്രദേശമാകെ പടർന്ന നിലയിലായിരുന്നു.ഉടൻ തന്നെ പരിക്കേറ്റ് കിടന്ന രാജിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജി TTC വിദ്യാർഥിനിയാണ്.കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.