
വയയ്ക്കൽ ജംഗ്ഷനിൽ മീൻ കയറ്റി വന്ന വാഹനം ഡസ്റ്റർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു.അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽ പ്പെട്ടു
തിരുവന്തപുരത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഡസ്റ്റർ കാറും, കൊട്ടാരക്കര നിന്നും ചടയമംഗലത്തേയ്ക്ക് മീൻ കയറ്റി വന്ന ലോറിയും നേർക്ക് നേർ ഇടിയ്ക്കുകയായിരുന്നു, വലിയ ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാർ കാർ പൊളിച്ചു യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു.

കാറിൽ ആറ് യാത്രക്കാരും, വാനിൽ 2 പേരും ഉണ്ടായിരുന്നു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് സാരമായി പരിക്കെറ്റവരെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലേയ്ക്കും കൊണ്ടുപോയി.

അപകടത്തിൽ പരിക്കേറ്റ സ്ത്രീയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ പോയ ആംബുലൻസ് തിരികെ വരും വഴി അപകടം നടന്ന സ്ഥലത്ത് വീണ്ടും അപകടത്തിൽപ്പെട്ടു.



