കടയ്ക്കൽ GVHSS ൽ വായന ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു
വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂൾതല ഉദ്ഘാടനവും വായന മാസാചരണവും 2023ജൂൺ19 ന് നടന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയ കുമാർ, പഞ്ചായത്ത് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ഷിബു, അധ്യാപകർ, പി റ്റി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു ജൂൺ 19 മുതൽ 27 വരെ വ്യത്യസ്തങ്ങളായ മത്സരപരിപാടികൾ സ്കൂൾ എസ് പി സി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
സാഹിത്യ ക്വിസ്, പത്ര വായന, പ്രസംഗ മത്സരം, കഥാരചന, കവിത രചന, നാടൻ പാട്ട്, കാവ്യാലാപനം, പുസ്തകാസ്വാദന കുറിപ്പ്, ഏകാംഗാഭിനയം എന്നീ പരിപാടികൾ വിവിധ ദിവസങ്ങളിലായി നടക്കും, കൂടാതെ വിവിധ വായനശാലകളിൽ നിന്നുള്ള പഴയകാല പുസ്തകങ്ങളുടെയും പത്രങ്ങളുടെയും പ്രദർശനവും നടക്കും.
.