
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എട്ടു ദിവസം പ്രായമുള്ള ആൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. ശനിയാഴ്ച രാത്രി 9 മണിക്കാണ് കുരുന്ന് എത്തിയത്,സമിതിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്നുവരുന്ന കരിയർ ഗൈഡൻസ് വർക്ക്ഷോപ്പിന്റെ ദിവസം എത്തിയ പുതിയ അതിഥിക്ക് “അറിവ്” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു






