വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്.

കടയ്ക്കൽ പഞ്ചായത്ത്‌ കുറ്റിക്കാട് വാർഡിൽ ഡങ്കി പനി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡിലെ 3 തൊഴിലുറപ്പ് സൈറ്റുകളിലും ബോധവൽക്കരണത്തിന്റെ ഭാഗമായി ക്ലാസുകൾ നടന്നു. JPHN രാജി ക്ലാസുകൾ എടുത്തു,JHI സീന റാണി, വാർഡ് മെമ്പർ, ആർ ശ്രീജ,ആശ വർക്കർമാരായ രാധാമണി, കവിത, വാർഡ് വികസന സമിതി അംഗങ്ങളായ എ വിശ്വംഭരൻ, സുനിൽ കുമാർ ,മുരളി എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ പഞ്ചായത്തിലും ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ . തുടര്‍ന്ന് മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിതമാക്കി ഡെങ്കിപ്പനി വരാതിരിക്കാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാം എന്നതിനെ ആസ്പദമാക്കിയാണ് ക്ലാസുകൾ നടന്നത്.

രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്.

ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ഡെങ്കിപ്പനി പിടിപെടുന്ന മിക്കവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കടുത്ത പനി, തലവേദന, ചുണങ്ങു, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. കഠിനമായ കേസുകളില്‍ ഗുരുതരമായ രക്തസ്രാവവും ഉണ്ടാകുന്നു.

രോഗം ബാധിച്ചവര്‍ പൂര്‍ണ വിശ്രമം എടുക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം. ഡെങ്കിപ്പനി ബാധിക്കാതിരിക്കാന്‍ പ്രധാനമായി കൊതുകിനെ തുരത്തുകയാണ് വേണ്ടത്.

-കൊതുകുവല, ലേപനങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷമാര്‍ഗങ്ങള്‍ സ്വീകരിക്കുക

-മരപൊത്തുകള്‍, മുളംകുറ്റികള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ മണ്ണ് നിറക്കുക.

– ഉപയോഗശൂന്യമായ പാത്രങ്ങളും, പ്ലാസ്റ്റിക്കുകളും വലിച്ചെറിയാതിരിക്കുക.

– റബര്‍ തോട്ടത്തിലെ ചിരട്ടയില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരുന്നത് തടയുക.

– ആവശ്യമില്ലാത്ത പാഴ്‌ചെടികള്‍ വെട്ടിമാറ്റി പരിസരം ശുചിയാക്കുക.

– കവുങ്ങിന്റെ പാള, ജാതിതൊണ്ടുകള്‍, കൊക്കോ തോടുകള്‍ എന്നിവ നശിപ്പിച്ച് കളയുക.

– വീട്ടിലും പരിസരത്തും കൊതുകു വളരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുക.

error: Content is protected !!