
കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിക്ക് വാഹനം വാങ്ങി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽനടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോലും രേഖകളും ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ മന്ത്രി വീണാ ജോർജിന് കൈമാറി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, കെ ബാലൻ, അബ്ദുൾ സലീം ഹസൻ, ബിനു തുടങ്ങിയവർ പങ്കെടുത്തു.


