
തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ക്വിസിംഗ് ചാമ്പ്യൻഷിപ് ജൂൺ മൂന്നിന് നടക്കും. കേരളത്തിലെ ആദ്യ ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ നടത്തുന്ന ക്വിസ് മത്സരത്തിൽ പ്രായഭേദമന്യേ പങ്കെടുക്കാം. എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം. ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി 8 വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉണ്ടാകും. മൂന്ന് മണിക്കൂറാണ് മത്സര ദൈർഘ്യം. താത്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 7907685512, 9495669086. [email protected].


