ചിതറ കല്ലുവെട്ടാം കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കല്ലുവെട്ടാം കുഴിയിൽ ചരുവിള പുത്തൻവീട്ടിൽ നിസാം റസീന ദമ്പദികളുടെ മകൻ അഫ്സൽ (17),ഇരപ്പിൽ മഹർബയിൽ സിറാജ്ജുദ്ധീൻ സീനത്തുബീവവിയുടെയും മകൻമുഹമ്മദ്‌ സുബിൻ എന്നിവരാണ് മരിച്ചത്.

അഫ്സൽ നിലമേൽ എം. എം എച്ച് എസ് എ സിലെ പ്ലസ്‌ ടു വിദ്യാർഥിയും, മുഹമ്മദ്‌ സുബിൻ (19)പാങ്ങോട് മാന്നാനിയ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ്. ഇന്ന് വൈകുന്നേരം 5 മണിയോടുകൂടി ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലുവെട്ടാംകുഴിക്ക് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.അഫ്സൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ചും,മുഹമ്മദ്‌ സുബിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുമാണ് മരണപ്പെട്ടത്. കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.