
പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ട കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലയാളികളും മറുനാടൻ തൊഴിലാളികളും ഉൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽ നിന്ന് 84,000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. പശ്ചിമ ബംഗാൾ ദിനാപുർ സ്വദേശി നൂർ അലമിയ(27) ചാല ഫ്രണ്ട്സ് നഗറിൽ ടി സി 34/ 222 ൽ ശ്രീഹരി (27) എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികൾ പിന്തുടർന്നതോടെ ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി രണ്ട് മലയാളികളും രണ്ടു മറുനാടൻ തൊഴിലാളികളും രക്ഷപ്പെട്ടു.


