
കുടുംബശ്രീ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിലെ ആറ്റുപുറം, കാര്യം കുടുംബശ്രീ സി. ഡി. എസി ന്റെ നേതൃത്വത്തിൽ ഘോഷയാത്രയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു.

28-05-2023 ഞായറാഴ്ച 3 മണിയ്ക്ക് കാര്യം ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

ആറ്റുപുറം വാർഡ് മെമ്പർ ഷാനി എസ് എസ് അധ്യക്ഷയായിരുന്നു, കാര്യം സി ഡി എസ് മെമ്പറും കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ആർ.ലത സ്വാഗതം പറഞ്ഞു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം മനോജ് കുമാർ മുതിർന്ന അയൽക്കൂട്ട അംഗങ്ങളെ ആദരിച്ചു,പ്രതിഭകളെ ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ നിർവ്വഹിച്ചു,

മികച്ച കുടുംബശ്രീ യൂണിറ്റിനെ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ ആദരിച്ചു,മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ സബ്സിഡി വിതരണം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കടയിൽ സലിം നിർവ്വഹിച്ചു

ലോൺ വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം മാധുരിയും നിർവഹിച്ചു.

മികച്ച സംരംഭകരെ ആദരിക്കൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് സുധിൻ നിർവഹിച്ചു. മികച്ച വിജയം നേടിയ എസ് എസ് എൽ സി വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് കടയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ഹെഡ്മാസ്റ്റർ റ്റി വിജയകുമാറും,പ്ലസ് ടു വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങ് കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗം വിജയകുമാറും നിർവഹിച്ചു

മത്സര വിജയികളായ കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി സമ്മാനദാനം നൽകി.മത്സരവിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ നൽകി

ചടങ്ങിൽ കാര്യം വാർഡ് മെമ്പർ അരുൺ കെ എസ്, ഇടത്തറ വാർഡ് മെമ്പർ വി ബാബു, മുൻ സി ഡി എസ് മെമ്പർ വിജയശ്രീ എ ഡി എസ് സെക്രട്ടറിമാരായ അനുജ ജിജി എഡിഎസ് ചെയർ,പേഴ്സൺമാരായ പ്രീത,മണികല, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.സി ഡി എസ് മെമ്പർ സന്ധ്യ കൃതജ്ഞത രേഖപ്പെടുത്തി.

പൊതുസമ്മേളനത്തിന് മുന്നോടിയായി ആറ്റുപുറത്തു നിന്നും, ആഴാന്തകുഴിയിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് കാര്യത്തുള്ള സമ്മേളന വേദിയിൽ അവസാനിച്ചു നൂറ് കണക്കിന് കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി 9-05-2023 ൽ കാര്യം എൽ എം എൽ പി എസ് ൽ ഉച്ചമുതൽ വൈകുന്നേരം വരെ കലാ, കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു

കാര്യം വാർഡിലെ 14 കുടുംബശ്രീ യുണിറ്റുകളും,ആറ്റുപുറം വാർഡിലെ 20 കുടുംബശ്രീ യുണിറ്റുകളുമാണ് ഉള്ളത്, രണ്ട് വാർഡിൽ നിന്നുമായി മുന്നൂറോളം പേർ അന്നേ ദിവസം പരിപാടിയുടെ ഭാഗമായി,

ചെറിയ കുട്ടികളും, വനിതകളും, അമ്മമാരും വിവിധ കലാ, കായിക മത്സരങ്ങളിൽ പങ്കെടുത്തു.

ഓട്ടം, കസേരകളി, മിട്ടായി പെറുക്കൽ, ബലൂൺ ഊതി പൊട്ടിക്കൽ, മെഴുകുതിരിയുമായുള്ള ഓട്ടം, സ്പൂണിൽ നാരങ്ങായുമായുള്ള ഓട്ടം തുടങ്ങി ഒരു തലമുറയുടെ ഭാഗമായി അന്യം നിന്നുപോകുന്ന നാടൻ മത്സരങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടി.




