
സംസ്ഥാനത്തെ ആദ്യ വനിത വിരലടയാള വിദഗ്ധ കെ ആർ ശൈലജ സർവീസിൽ നിന്നും വിരമിച്ചു,കേരള സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിത ഡെപ്യൂട്ടി ഡയറക്ടർ ആണ് ശൈലജ. 1997ൽ ഫിംഗർ പ്രിന്റ് സർച്ചർ ആയി സർവീസിൽ പ്രവേശിച്ച ഇവർ കോട്ടയം ഇടുക്കി വയനാട്,തിരുവനന്തപുരം ജില്ലകളിലെ ഫിംഗർ പ്രിന്റ് ബ്യൂറോകളിൽ സേവനമനുഷ്ഠിച്ചു,നിരവധി കേസന്വഷണങ്ങളിൽ നിർണ്ണായക തെളിവായ വിരലടയാളങ്ങൾ പരിശോധിച്ചു കുറ്റവാളികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത് ശൈലിയുടെ വൈദഗ്ധ്യമായിരുന്നു കോട്ടയത്ത് ഒഡീഷ സ്വദേശികൾ കൊല്ലപ്പെട്ട കേസന്വഷണത്തിൽ വിരലടയാളം പ്രധാന തെളിവായി മാറിയതാണ് അവയിൽ ഏറെ പ്രധാനം.ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങൾ തെളിവായി സ്വീകരിച്ച് അസം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ പോലീസ് ആസ്ഥാനത്തെ എ ഡി ജി പി കെ പത്മകുമാർ കെ ആർ ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു.പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായൺ,ഫിംഗർ പ്രിന്റ് ഡയറക്ടർ വി നിഗാർ ബാബു എന്നിവർ പങ്കെടുത്തു


