കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ സ്വദേശി മുജീബ് റഹ്മാനെയാണ് കൊട്ടാരക്കര കലയപുരം ആശ്രയ കേന്ദ്രം ഏറ്റെടുത്തത്.

ഇന്ന്16-05-2023 രാവിലെ 11 മണിയ്ക്ക് ആശ്രയ കേന്ദ്രം വൈസ് പ്രസിഡന്റ്‌ പട്ടാഴി മുരളീധരൻ മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരായ എ ജി ശാന്തകുമാർ, ജോബി ജേക്കബ്, രാജേന്ദ്രപ്രസാദ് എന്നിവരടങ്ങിയ സംഘം കടയ്ക്കൽ എത്തിച്ചേരുകയും

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ കെ. വേണു, കെ എസ് അരുൺ, കടയ്ക്കൽ എസ് എച്ച് ഒ രാജേഷ്,വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എ ഷിബു, എസ് വികാസ്, അനിൽ കുമാർ ദേവി സ്റ്റുഡിയോ, മനോരമ ഗോപൻ എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റെടുക്കുകയുമായിരുന്നു.

പ്രവാസി ആയിരുന്ന മുജീബ് റഹ്മാന് ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്, കുടുംബവഴക്കിലൂടെ വീട് വീട്ടിറങ്ങുകയും, ആരാലും നോക്കാനില്ലാതെ കടയ്ക്കൽ എത്തിച്ചേരുകയുമായിരുന്നു. അടുത്തായി കാലിൽ ഒരു മുറിവുണ്ടാകുകയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പ്രമേഹ രോഗിയായത്കൊണ്ടുതന്നെ മുറിവ് ഉണങ്ങാത്ത അവസ്ഥയിലുമാണുള്ളത്.

കടയ്ക്കലിലെ പൊതുപ്രവർത്തകരുടെ ആവശ്യപ്രകാരം ഗോപൻ മനോരമ പത്രത്തിൽ വാർത്തയിടുകയും ചെയ്തിരുന്നു.കഴിഞ്ഞ ഒരാഴ്ചകാലമായി കടയ്ക്കൽ ബസ്റ്റാന്റിലായിരുന്നു ഉറങ്ങിയിരുന്നത്.കടയ്ക്കലിലെ പൊതു പ്രവർത്തകരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്.