കുടുംബക്കാർ ആരും ആശ്രയത്തിനില്ലായിരുന്ന ഓമന അമ്മയെ കെ. പി ഫൗണ്ടേഷന്റെ സഹായത്താൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ പുനലൂർ സോമരാജൻ ഓമനയമ്മയെ സ്വീകരിച്ചു.
ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവനചന്ദ്രൻ,അനിൽ ആഴാവീട്, കെ പി ഫൗണ്ടേഷൻ ഭരണസമിതി അംഗമായ വേണുഗോപാൽ , ചിതറ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം തലവരമ്പ് അൻസർ തുടങ്ങിയവർ പങ്കെടുത്തു.