
കിണര്‍ വൃത്തിയാക്കാനിറങ്ങി തിരികെ കയറാനാകാതെ കുടുങ്ങിയ ആള്‍ക്ക് അഗ്നിശമന സേന രക്ഷകരായി. ഭരതന്നൂര്‍ അയിരൂര്‍ പാറവിള വീട്ടില്‍ സനല്‍ കുമാര്‍(54) ആണ് കിണറ്റില്‍ കുടുങ്ങിയത്. മാറനാട് അങ്കണവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു സനൽകുമാർ. പണിക്ക് ശേഷം തിരികെ കയറാൻ കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുടമയും പ്രദേശവാസികളും ചേര്‍ന്ന് ശ്രമിച്ചിട്ടും 70 അടി താഴ്‌ചയുള്ള കിണറ്റില്‍നിന്നും ഇദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് കടയ്‌ക്കല്‍ അഗ്നിശമനസേനയെത്തി സനല്‍ കുമാറിനെ തിരികെ കയറ്റുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മുഹമ്മദ് റാഫി, എം ജി ശരത്, എസ് സുമോദ്, പി ഐ പ്രശാന്ത്, ടി ഷിബു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


